ആംആദ്മി പാർട്ടി ബിജെപിയുടെ ബി ടീമാണെന്ന് രമേശ് ചെന്നിത്തല. പല സംസ്ഥാനങ്ങളിലും കോൺഗ്രസ് വോട്ടുകൾ ഭിന്നിപ്പിക്കാൻ ആംആദ്മിക്ക് കഴിഞ്ഞു. ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ഈ പ്രവണതയെ പ്രതിരോധിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ സമിതിയുടെ ചുമതല ലഭിച്ചതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘ഗുജറാത്തില്‍ ഏല്‍പ്പിച്ച ചുമതലകള്‍ ഭംഗിയായി നിറവേറ്റും’; രമേശ് ചെന്നിത്തല
