ബിഹാറില്‍ വിശ്വാസവോട്ടെടുപ്പിന് തൊട്ടുമുമ്പ് ആര്‍ജെഡി നേതാക്കളുടെ വീട്ടില്‍ റെയ്ഡ്

ബിഹാര്‍ നിയമസഭയില്‍ ഇന്ന് വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ ആര്‍.ജെ.ഡി നേതാക്കളുടെ വീട്ടില്‍ സി.ബി.ഐ റെയ്ഡ്. റെയില്‍വേ ജോലിക്ക് ഭൂമി ഇടപടുമായി ബന്ധപ്പെട്ടാണ് സി.ബി.ഐ റെയ്ഡ്. യുപിഎ ഭരണത്തില്‍ ലാലുപ്രസാദ് യാദവ് റെയില്‍വേ മന്ത്രിയായിരുന്ന കാലത്തെ അഴിമതിയിലാണ് പരിശോധന. ആര്‍.ജെ.ഡി നേതാവും മുനിസിപ്പല്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവുമായ സുനില്‍ സിങ്ങ്, ആര്‍.ജെ.ഡി രാജ്യസഭാ എം.പി അഹമ്മദ് അഷ്ഫാഖ് എന്നിവരുടെ വീട്ടിലാണ് രാവിലെ സിബിഐ റെയ്ഡ് തുടങ്ങിയത്.