മുഹമ്മദ് നബിക്കെതിരെ അപകീർത്തി പരാമർശം; ഹൈദരാബാ​ദിൽ പ്രതിഷേധം, ബിജെപി എംഎൽഎക്കെതിരെ കേസെടുത്ത് പൊലീസ്

പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് തെലങ്കാനയിലെ ബിജെപി എംഎൽഎ ടി രാജ സിങ്ങിനെതിരെ പൊലീസ് കേസെടുത്തു. തിങ്കളാഴ്ച പ്രവാചകനെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തി ബിജെപി എംഎൽഎ രാജാ സിംഗ് വീഡിയോ പുറത്തുവിട്ടതിനെ തുടർന്ന് ഹൈദരാബാദിൽ പ്രതിഷേധമുണ്ടായതിനെ തുടർന്നാണ് ബിജെപി എംഎൽഎക്കെതിരെ കേസെടുത്തത്. സിറ്റി പൊലീസ് കമ്മീഷണർ സിവി ആനന്ദിന്റെ ഓഫീസിന് മുന്നിലും നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലും പ്രതിഷേധം നടന്നു.