‘അധ്യക്ഷ സ്ഥാനത്ത് ഇനി തുടരാനില്ല, നഹ്‌റു കുടുംബാംഗമല്ലാത്ത ഒരാൾ അധ്യക്ഷനാകട്ടെ’ : സോണിയാ ഗാന്ധി

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് ഇനി തുടരാൻ ഇല്ലെന്ന് സോണിയ ഗാന്ധി. നെഹ്‌റു കുടുംബാംഗമല്ലാത്ത ഒരാൾ കോൺഗ്രസ് അധ്യക്ഷൻ ആകട്ടെ എന്നും സോണിയ ഗാന്ധി വ്യക്തമാക്കി. മുതിർന്ന കോൺഗ്രസ് നേതാക്കളെയാണ് സോണിയ ഗാന്ധി നിലപാട് അറിയിച്ചത്. അധ്യക്ഷ തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കുന്ന സാഹചര്യത്തിലാണ് നയം വ്യക്തമാക്കൽ.