‘സ്വാധീനിക്കാൻ ശ്രമം’; ബിജെപിയിൽ ചേർന്നാൽ കേസ് ഒഴിവാക്കി തരാമെന്ന് സന്ദേശം ലഭിച്ചു’ : സിസോദിയ

ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി ആംആദ്മി നേതാവും ദില്ലി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ. മദ്യനയത്തിൽ അഴിമതിയാരോപിച്ച് തനിക്കെതിരെ സിബിഐ രജിസ്റ്റ‍ര്‍ ചെയ്ത കേസുകളും ഇഡി ഇടപെടലും ബിജെപിയിൽ ചേർന്നാൽ ഒഴിവാക്കി തരാമെന്ന് വ്യക്തമാക്കി സന്ദേശം ലഭിച്ചതായി മനീഷ് സിസോദിയ വെളിപ്പെടുത്തി. എന്നാൽ തന്നെ പാട്ടിലാക്കാൻ നോക്കുന്ന ബിജെപിയിലേക്ക് തല പോയാലും താൻ പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേ‍ത്തു.