കർഷകർക്ക് വിളകളുടെ താങ്ങുവില പ്രഖ്യാപിക്കാത്തതിന് കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുഹൃത്ത് അദാനിയാണെന്ന രൂക്ഷ വിമർശനം ഉയർത്തി മേഘാലയ ഗവർണർ സത്യപാൽ മാലിക്ക്. ഇന്നലെ ഹരിയാനയിൽ നടന്ന പരിപാടിയിൽ വെച്ചാണ് നരേന്ദ്രമോദിയെ വിമർശിച്ച് മേഘാലയ ഗവർണർ പരസ്യമായി രംഗത്തെത്തിയത്. പൊലീസ് വിലക്ക് മറികടന്ന് ദില്ലിയിൽ ഇന്ന് മഹാപഞ്ചായത്ത് നടക്കാനിരിക്കെയാണ് ഗവർണറുടെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്. കർഷകരുടെ സമരം ഇത്തവണ കൂടുതൽ കടുക്കുമെന്നും ആവശ്യങ്ങൾ അംഗീകരിക്കും വരെ കർഷകർ സമരം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
‘പ്രധാനമന്ത്രിയുടെ സുഹൃത്ത് അദാനിയാണ് കാരണം’; താങ്ങുവില പ്രഖ്യാപിക്കാത്തിൽ വിമർശിച്ച് മേഘാലയ ഗവർണർ
