മദ്യനയത്തിന് പിന്നാലെ ലോഫ്ലോർ ബസ് വാങ്ങിയതിലും അഴിമതി ആരോപണം , കെജ്രിവാൾ സർക്കാരിനെതിരെ സിബിഐ അന്വേഷണം

മദ്യ നയത്തിന് പിന്നാലെ ദില്ലി സർക്കാർ ലോ ഫ്ളോർ ബസുകൾ വാങ്ങിയതിൽ അഴിമതി ഉണ്ടെന്ന ആരോപണവും സി ബി ഐ പരിശോധിക്കുന്നു. ദില്ലി ട്രാൻസ്പോർട്ട് കോർപറേഷൻ മാർച്ചിൽ 1000 ലോ ഫ്ലോർ ബസുകൾ വാങ്ങിയതിൽ ആണ് സി ബി ഐ പ്രാഥമിക അന്വേഷണം തുടങ്ങിയത്. ഇടപാടിൽ അഴിമതി ഉണ്ടെന്നു ആരോപിച്ച മുൻ ഗവർണർ അനിൽ ബൈജാൽ നടപടി റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഗവർണർ ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചിരുന്നു. അഭ്യന്തര മന്ത്രാലയതിന്‍റെ നിർദേശപ്രകാരം ആണ് ഇപ്പൊൾ സി ബി ഐ നടപടി.