‘5 പേരെ കൊന്നു’; പശുവിനെ അറക്കുന്നവരെ കൊല്ലണമെന്ന ആഹ്വാനവുമായി ബിജെപി മുൻ എംഎൽഎ ; തള്ളി ബിജെപി

രാജസ്ഥാനിൽ വിവാദ പ്രസംഗവുമായി ബിജെപി നേതാവ്. പശുവിനെ അറക്കുന്നവരെ കൊല്ലണം എന്നാഹ്വാനം ചെയ്ത് മുൻ എംഎൽഎ ഗ്യാൻ ദേവ് അഹൂജ. ബിജെപി പ്രവർത്തകർക്ക് മുന്നിൽ നടത്തിയ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചു. ഇതുവരെ 5 പേരെ ഇത്തരത്തിൽ കൊന്നുവെന്നും അഹൂജ പ്രസംഗത്തിൽ പറയുന്നു. 2017 ലും 2018 ലും ആൾക്കൂട്ട ആക്രമണം നടത്തി കൊലപ്പെടുത്തിയ പെഹ്ലു ഖാന്റെയും, രഖ്ബർ ഖാന്റെയും കൊലപാതകങ്ങളാണ് ഇവയിൽ രണ്ട് കൊലപാതകങ്ങൾ എന്നും പ്രസംഗത്തിൽ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ മന്ത്രിയുടെ പ്രസ്താവന ബിജെപി തള്ളുകയാണ്.