ഓപ്പറേഷൻ ലോട്ടസുമായി ജാർഖണ്ഡിലും ബിജെപി; ആരോപണവുമായി മഹാസഖ്യം

മഹാരാഷ്ട്രയിലെയും ബിഹാറിലെയും അപ്രതീക്ഷിത സ‍ർക്കാർ മാറ്റത്തിന് പിന്നാലെ ജാർഖണ്ഡിലും രാഷ്ട്രീയ അട്ടിമറിക്ക് നീക്കമെന്ന് ആരോപണം. ജാർഖണ്ഡ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി നീക്കമെന്ന ആരോപണവുമായി മഹാസഖ്യ നേതാക്കളാണ് രംഗത്തെത്തിയത്. ഇതോടെ ജാർഖണ്ഡിലെ രാഷ്ട്രീയ സാഹചര്യം രാജ്യത്ത് ചർച്ച ആയിരിക്കുകയാണ്. ആരോപണത്തിന് പിന്നാലെ ജെ എം എം കോൺഗ്രസ് നേതൃയോഗങ്ങളും അടിയന്തരമായി വിളിച്ചു ചേർക്കും. മുഴുവൻ എം എൽ എമാരോടും ഇതിനകം റാഞ്ചിയിലെത്താൻ നേതൃത്വം നിർദ്ദേശം നൽകിക്കഴിഞ്ഞു.