ഭരണഘടനയെ വെല്ലുവിളിക്കുന്ന പ്രവർത്തനങ്ങൾ രാജ്യത്ത് ശക്തമാകുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഭരണഘടനാ സ്ഥാപനങ്ങളെയും വെല്ലുവിളിക്കുന്ന അവസ്ഥയാണ്. ജാതി – ഭാഷ – മത വേർതിരിവുകൾ ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. മധ്യപ്രദേശിൽ കൂജയിൽ നിന്നും വെള്ളം കുടിച്ചതിന് കുട്ടിയെ അധ്യാപകൻ തല്ലിക്കൊന്നത് ജാതിവ്യവസ്ഥ ഇന്നും ശക്തിയായി നിൽക്കുന്നതിന് തെളിവാണ്. ഫെഡറലിസത്തിന്റെ കടയ്ക്കൽ കത്തി വയ്ക്കുന്ന അവസ്ഥയാണ്. കേന്ദ്രം സംസ്ഥാനങ്ങളുടെ അധികാരം കവരുന്നു.
നമുക്കെല്ലാം ആകാം സംസ്ഥാനം ചെയ്യരുതെന്നാണ് കേന്ദ്രനിലപാട്, സാമ്പത്തിക സമ്മർദ്ദവും ചെലുത്തുന്നു; മുഖ്യമന്ത്രി
