ചെനൈയിൽ ഓഫിസിൽ കയറി അരിവാൾ കൊണ്ട് കൈ മുറിച്ചെടുത്തു

തമിഴ്‍നാട് വേളാങ്കണ്ണിയിൽ പണം ഇടപാടുകാരനെ അജ്ഞാത സംഘം ഓഫിസിൽ കയറി വെട്ടിക്കൊന്നു. പ്രമുഖ ഇടപാടുകാരിലൊരാളായ ടി.വി.ആർ. മനോഹറിനെയാണ് സുഹൃത്തുക്കൾക്ക് മുന്നിലിട്ടു ബൈക്കുകളിലെത്തിയ അജ്ഞാതസംഘം വെട്ടിനുറുക്കിയത്. മനോഹറിന് ഹോസ്റ്റൽ അടക്കമുള്ള നിരവധി ബിസിനസ് സ്ഥാപനങ്ങളുണ്ട്. കഴിഞ്ഞദിവസം രാത്രി വേളാങ്കണ്ണി മണിവേലിലെ സ്വന്തം ഓഫിസിൽ സുഹൃത്തുക്കളുമായി സംസാരിച്ചിരിക്കുമ്പോൾ ആയിരുന്നു അപ്രതീക്ഷിത ആക്രമണം. ഈ സമയം ബൈക്കിൽ എത്തിയ ഒരു സംഘം ഓഫിസിലേക്ക് ഇരച്ചുകയറി. മനോഹറിനെ തലങ്ങും വിലങ്ങും വെട്ടി. അരിവാൾ കൊണ്ട് കൈ വെട്ടിയെടുത്തു.