ഉത്തരേന്ത്യയില്‍ ഭൂചലനം, ലഖ്‌നൗവില്‍ 5.2 തീവ്രത രേഖപ്പെടുത്തി

ഉ​ത്ത​ർ​പ്ര​ദേ​ശിൽ ഭൂചലനം. ല​ഖിം​പൂ​രി​ന് സ​മീ​പ​മു​ള്ള ബാ​റാ​യ്ച്ച് പ്ര​ദേ​ശ​ത്താണ് ഭൂ​ച​ല​നം അനുഭവപ്പെട്ടത്. റി​ക്ട​ർ സ്കെ​യി​ലി​ൽ 5.2 തീ​വ​ത്ര രേ​ഖ​പ്പെ​ടു​ത്തി​. ലഖ്‌നൗവിന്റെ വടക്ക് കിഴക്കൻ മേഖലയിൽ പു​ല​ർ​ച്ചെ 1.12നാ​ണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിൽ ആ​ള​പാ​യ​മോ നാ​ഷ​ന​ഷ്ട​മോ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല. 82 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ നേ​രിയ തോ​തി​ലെ​ങ്കി​ലും ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​താ​യാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ഭൂചലനത്തിന്റെ പ്രകമ്പനം ഡൽഹിയിലും അനുഭവപ്പെട്ടതായാണ് റിപ്പോർട്ടുകൾ.