കേരളത്തിൽ നടക്കുന്ന സർക്കാർ ഗവർണർ പോരിന്‍റെ ഏതാണ്ട് അതേ സാഹചര്യമാണ് തമിഴ്നാട്ടിലും നില നിൽക്കുന്നത്. തമിഴ്നാട്ടിലെ സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ നിയമിക്കാനുള്ള അധികാരം സർക്കാരിൽ നിക്ഷിപ്തമാക്കുന്ന ബിൽ ഏപ്രിൽ മാസത്തിൽ നിയമസഭ പാസാക്കിയെങ്കിലും ഗവർണർ ഇതേവരെ അതിൽ ഒപ്പുവച്ചിട്ടില്ല. ഈ ബിൽ പരിഗണനയിലിരിക്കെ ഗവർണർ ആർ.എൻ.രവി മൂന്ന് വൈസ്ചാൻസലർമാരെക്കൂടി നിയമിച്ചു.
തമിഴ്നാട്ടിലും സര്‍ക്കാര്‍ – ഗവര്‍ണര്‍ പോര്, ബില്ലുകളിൽ ഒപ്പ് വെക്കാതെ ഗവര്‍ണര്‍
