‘ഭഗവത് ഗീതയെ അപമാനിക്കുന്നവരെ വെറുതെ വിടില്ല’; തെലങ്കാന ബിജെപി അധ്യക്ഷൻ

ഭ​ഗവത് ​ഗീതയെ അപമാനിക്കുന്നവരെ വെറുതെ വിടില്ലെന്നും പാഠം പഠിപ്പിക്കുമെന്നും തെലങ്കാന ബിജെപി അധ്യക്ഷൻ ബന്ദി സഞ്ജയ് കുമാർ. ശ്മശാനത്തിലേക്ക് മൃതദേഹങ്ങൾ കൊണ്ടുപോകുന്ന വൈകുണ്ഠധാമം വാഹനങ്ങളിൽ ഗീത കൊണ്ടുപോകുന്നതിനെതിരെയും ബണ്ടി രം​ഗത്തെത്തി.ജൻ​ഗാവ് ടൗണിൽ പ്രജ സം​ഗ്രമ യാത്രയിൽ സംസാരിക്കവെയാണ് ബിജെപി നേതാവിന്റെ വിവാദ പരാമർശം.