ആപ്പ് മന്ത്രിസഭയിലെ രണ്ടാമന്റെ വസതിയിൽ സിബിഐ റെയ്ഡ്; ‘വെൽക്കം’ ട്വീറ്റുമായി സിസോദിയ, ഏറ്റെടുത്ത് കെജ്രിവാൾ

ദില്ലി ഉപമുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ മനീഷ് സിസോദിയയുടെ വസതിയിൽ സിബിഐ പരിശോധന. ഇന്ന് രാവിലെ മുതലാണ് സിബിഐയുടെ പരിശോധന ആരംഭിച്ചത്. മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിയാരോപണത്തിലാണ് അന്വേഷണം നടക്കുന്നത്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയെ കൂടാതെ ദില്ലി ഏക്സെസ് കമ്മീഷണറുടെ വീട്ടിലും പരിശോധന പുരോഗമിക്കുകയാണ്. നേരത്തെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ദില്ലി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനിന്റെ വീട്ടിലും കേന്ദ്ര ഏജൻസി പരിശോധന നടത്തുകയും മന്ത്രിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.