ക്യാപ്റ്റന്‍ നിര്‍മല്‍ ശിവരാജിന്റെ മൃതദേഹം ഇന്ന് നാട്ടില്‍ എത്തിക്കും

മധ്യപ്രദേശിൽ മിന്നൽ പ്രളയത്തിൽ മരിച്ച മലയാളി സൈനികൻ ക്യാപ്റ്റൻ നിർമൽ ശിവരാജിന്റെ മൃതദേഹം ഇന്ന് നാട്ടിൽ എത്തിക്കും. എറണാകുളം മാമംഗലത്തെ വീട്ടിലെ പൊതുദർശനത്തിന് ശേഷം വൈകിട്ട് പച്ചാളം പൊതുശ്മശാനത്തിൽ സംസ്‌കരിക്കും. ജബൽപൂരിലുള്ള നിർമലിന്റെ ഭാര്യ ഗോപി ചന്ദ്രയും മാതാപിതാക്കൾക്കൊപ്പം ഇന്ന് കൊച്ചിയിലെത്തും. വ്യാഴാഴ്ച ഉച്ചയോടെയാണ് നിർമലിന്റെ മൃതദേഹം കണ്ടെത്തിയത്. യമുന നദിയുടെ തീരപ്രദേശമായ പട്‌നയിൽ നിന്ന് കണ്ടെത്തുകായിരുന്നു. പ്രളയമുന്നറിയിപ്പ് അറിയാതെ നിർമൽ കാറിൽ യാത്ര ചെയ്തതാണ് അപകടത്തിന് കാരണം.