ബിഹാര്‍ മഹാസഖ്യത്തിൽ അതൃപ്തി പുകയുന്നു; ജെഡിയുവിൽ പൊട്ടിത്തെറി, രാജിഭീഷണി

ബിഹാർ മഹാസഖ്യത്തിൽ അതൃപ്തി. ആ‍ര്‍ജെഡി നേതാവും നിയമ മന്ത്രിയുമായ കാര്‍ത്തികേയ സിംഗിനെ മാറ്റണമെന്ന ആവശ്യവുമായി ജെഡിയുവും കോൺഗ്രസും രംഗത്ത് വന്നു. ഇദ്ദേഹത്തിനെതിരെ അഴിമതി കേസുള്ളതാമ് കാരണം. അതേസമയം ജെഡിയുവിൽ കാര്യങ്ങൾ പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ്. മന്ത്രി സ്ഥാനം നൽകാത്തതിൽ രാജിഭീഷണി മുഴക്കി ജെഡിയു എംഎൽഎ ബിമ ഭാരതി രംഗത്ത് വന്നിട്ടുണ്ട്.