കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകം: നടപടികൾ വേഗത്തിലാക്കി കശ്മീർ പോലീസ്

ജമ്മുകശ്മീരിലെ ഷോപ്പിയാനിൽ കശ്മീരി പണ്ഡിറ്റിനെ കൊലപ്പെടുത്തിയ സംഭവത്തിൽ നടപടികൾ വേഗത്തിലാക്കി കശ്മീർ പോലീസ്. കേസിൽ പ്രതിയായ ഭീകരന്റെ വീട് കണ്ടുകെട്ടാനും കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്യാനും പോലീസ് നടപടികൾ ആരംഭിച്ചു. ചൊവ്വാഴ്ചയാണ് ഷോപ്പിയാനിൽ കശ്മീരി പണ്ഡിറ്റിനെ ഭീകരർ വെടിവെച്ച് കൊല്ലുന്നത്. 45കാരനായ സുനിൽ കുമാർ ഭട്ട് മരിക്കുകയും അദ്ദേഹത്തിന്റെ സഹോദരൻ പിന്റു കുമാർ ഭട്ടിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇരുവരും ആപ്പിൾ തോട്ടത്തിൽ നിൽക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്.