ബീഹാറില്‍ ആരുടേയും കൂട്ട് വേണ്ട, ലോക്സഭ തെരഞ്ഞെടുപ്പ് ഒറ്റക്ക് നേരിടും,35 സീറ്റില്‍ വിജയസാധ്യതയെന്ന് ബിജെപി

ബിഹാറില്‍ ലോകസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഒറ്റക്ക് പ്രവർത്തിക്കാൻ സംസ്ഥാന നേതൃത്വത്തിന് ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ നിര്‍ദേശം. ജനതാദള്‍ യുണൈറ്റഡ് എ‍ൻഡിഎ വിട്ട് പുതിയ സർക്കാര്‍ രൂപികരിച്ച സാഹചര്യത്തിലാണ് നീക്കം. ഇതിനിടെ നിയമമന്ത്രിയായി ചുമതലയേറ്റ കാർത്തികേയ സിങിനെതിരെ അറസ്റ്റ് വാറണ്ട് ഉണ്ടെന്നും അദ്ദേഹത്തെ പുറത്താക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.