ബഫർസോൺ: കരിദിനം ആചരിച്ച് കർഷക സംഘടനകൾ,അടിയന്തര സർക്കാർ ഇടപെടൽ ആവശ്യം

ബഫർ സോൺ വിഷയത്തിൽ കർഷക സംഘടനകൾ കരിദിനം ആചരിക്കുകയാണ്. കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ മേൽനോട്ടത്തിൽ 61 കർഷക സംഘടനകൾ ചേർന്ന് രൂപീകരിച്ച കേരള കർഷക അതിജീവന സംയുക്ത സമിതിയു നേതൃത്വത്തിലാണ് കരിദിനം. ഇതിനൊപ്പം ജില്ലാ മാർച്ചും സംഘടിപ്പിച്ചിട്ടുണ്ട്. ബഫർ സോൺ മേഖലകളിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം. വയനാട്, കണ്ണൂർ, കോഴിക്കോട്, പാലക്കാട്, ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലകളിലാണ് കരിദിനം ആചരിക്കുന്നത്