സല്‍മാന്‍ റുഷ്ദിയുടെ ആരോഗ്യനില ഗുരുതരം, വെന്റിലേറ്ററില്‍

പൊതുപരിപാടിക്കിടെ കുത്തേറ്റ പ്രശസ്ത സാഹിത്യകാരൻ സൽമാൻ റുഷ്ദിയുടെ ആരോഗ്യനില ഗുരുതരം. റുഷ്ദി വെന്റിലേറ്ററിലാണ്. അദ്ദേഹത്തിന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടേക്കാമെന്നാണ് റിപ്പോർട്ട്. കരളിലും സാരമായി പരിക്കേറ്റതായിട്ടാണ് വിവരം. കൈ ഞരമ്പുകൾക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ന്യൂയോർക്കിൽ ഒരു പരിപാടിക്കിടെയാണ് അക്രമി വേദിയിലേക്ക് ചാടിക്കയറി റുഷ്ദിയെ കുത്തിയത്. റുഷ്ദിയുടെ കഴുത്തിനാണ് കുത്തേറ്റത്. അക്രമി കഴുത്തിൽ രണ്ടു തവണ കുത്തിയെന്നാണ് ദൃക്‌സാക്ഷി പറയുന്നത്. റുഷ്ദി വേദിയിലെത്തി കസേരയിലിരുന്നതിന് തൊട്ടുപിന്നാലെയായിരുന്നു ആക്രമണം.