ചൈനീസ് ചാരക്കപ്പലിന് ഹമ്പൻതോട്ട തുറമുഖത്ത് അടുക്കാൻ അനുമതി കിട്ടിയില്ല

ചൈനീസ് ചാരക്കപ്പലായ യുവാൻ വാങ് 5 ഉടൻ ശ്രീലങ്കൻ തുറമുഖത്ത് എത്തില്ല.ഹംമ്പൻതോട്ട തുറമുഖത്തിൻ്റെ അധികൃതർ കപ്പലിന് പ്രവേശനാനുമതി നിഷേധിച്ചെന്നാണ് റിപ്പോർട്ട്. കപ്പൽ ഇന്നലെ ആണ് തുറമുഖത്ത് എത്തേണ്ടിയിരുന്നത്. എന്നാൽ പ്രവേശനം നിഷേധിച്ചത് സംബന്ധിച്ച് പോർട്ട് അധികൃതരിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല. ഇന്ത്യയുടെ എതിർപ്പ് മറികടന്നാണ് ചാരകപ്പൽ ശ്രീലങ്കൻ തുറമുഖത്തേക്ക് അടുത്തത്.