കശ്മീരിൽ സൈനിക ക്യാമ്പിന് നേരെ നടന്ന ചാവേറാക്രമണം; ഒരു സൈനികന് കൂടി വീരമൃത്യു

ജമ്മു കശ്മീരിലെ രജൗരി സെക്ടറിൽ ഇന്ത്യൻ ആർമി ക്യാമ്പിന് നേരെ നടന്ന ചാവേർ ആക്രമണത്തിൽ ഒരു സൈനികൻ കൂടി വീരമൃത്യു വരിച്ചു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന നിഷാന്ത് മാലിക്കാണ് വീരമൃത്യു വരിച്ചത്. അതേസമയം ഈ ഭീകരാക്രമണത്തിന് പിന്നിൽ അതിർത്തി കടന്നെത്തിയ ഭീകരരുടെ ഇടപെടൽ സൈന്യം സംശയിക്കുന്നുണ്ട്. ആക്രമണം നടന്ന സ്ഥലത്ത് എൻ ഐ എ സംഘം പരിശോധന നടത്തി.