കശ്മീരിൽ സൈനിക ക്യാമ്പിൽ ചാവേറാക്രമണം, മൂന്ന് സൈനികർക്ക് വീരമൃത്യു, 2 ഭീകരരെ വധിച്ചു

കശ്മീരിൽ സൈനിക ക്യാമ്പിൽ ചാവേറാക്രമണം. മൂന്ന് സൈനികർ വീരമൃത്യു വരിച്ചു. ആക്രമണം നടത്തിയ രണ്ട് ഭീകരരെ വധിച്ചു. ഇന്ന് പുലർച്ചെയോടെയാണ് രജൌരിയിലെ പാർഗൽ സൈനിക ക്യാമ്പിൽ ആക്രമണമുണ്ടായത്. രണ്ട് ഭീകരർ ആർമി ക്യാമ്പിന്റെ വേലി ചാടിക്കടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് സൈന്യം തിരിച്ചടിച്ചത്. ഇതോടെ സൈന്യവും ഭീകരരും തമ്മിലേറ്റുമുട്ടലുണ്ടായി. ചാവേർ ആക്രമണം ലക്ഷ്യമിട്ടാണ് ഭീകരരെത്തിയതെന്ന് സൈന്യം സ്ഥിരീകരിച്ചു.