കൊച്ചിയിൽ ഒരാളെ കുത്തിക്കൊന്ന സംഭവം; പ്രതിക്കായി വ്യാപക തിരച്ചിൽ

കൊച്ചിയിൽ ഒരാളെ കുത്തിക്കൊന്ന സംഭവത്തിൽ പ്രതിയായ മുളവുകാട് സ്വദേശി സുരേഷിനായി വ്യാപക തിരച്ചിൽ. പ്രതി ട്രെയിനിൽ കയറി രക്ഷപ്പെട്ടതായി സംശയം. സമീപത്തെ റെയിൽവേ ട്രാക്ക് വരെ പ്രതിയെത്തിയതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചു. സുരേഷ് മറ്റൊരു കേസിലും പ്രതിയെന്ന് പൊലീസ് വ്യക്തമാക്കി. ഇന്നലെ രാത്രി എറണാകുളം ടൗൺ ഹാളിന് സമീപത്തെ ഹോട്ടലിലാണ് അക്രമമുണ്ടായത്. കൊല്ലം സ്വദേശി എഡിസണാണ് കുത്തേറ്റ് മരിച്ചത്. ഹോട്ടലിൽ വച്ച് മൂന്ന് പേർ തമ്മിലുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു എഡിസൺന്റെ മൃതദേഹം ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.