ഭീമ കൊറേഗാവ് കേസ് പ്രതി കവി വരവരറാവുവിന് സുപ്രീം കോടതി ചിവ വ്യവസ്ഥകളോടെ സ്ഥിരംജാമ്യം അനുവദിച്ചു. പാർക്കിൻസൺ രോഗത്തിന് ചികിത്സയിൽ കഴിയുന്നതിനാൽ ആരോഗ്യ കാരണങ്ങൾ പരിഗണിച്ചാണ് അദ്ദേഹത്തിന് ജാമ്യം നൽകിയത്. 82കാരനായ ഒരാളെ ഇനിയും ജയിലിലേക്ക് വിടുന്നത് ശരിയല്ലെന്ന് സുപ്രിംകോടതി വിലയിരുത്തി. വിചാരണ കോടതിയുടെ പരിധി വിട്ട് പോകാൻ പാടില്ല, പാർക്കിൻസൺ രോഗത്തിന്റെ ചികിത്സ എവിടെയാണെന്ന് എൻഐഎയെ അറിയിക്കണം തുടങ്ങിയ ചിവ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്.
കവി വരവരറാവുവിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി
