ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പാലക്കാട് വാളയാര്‍ ഡാമിന്റെ ഷട്ടര്‍ ഇന്ന് തുറക്കും. ഡാം തുറക്കുന്നതിനാല്‍ കല്‍പ്പാത്തി പുഴയിലേക്ക് കൂടുതല്‍ വെള്ളമെത്തും. പുഴയോരത്തു താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. അതേസമയം മലമ്പുഴ ഡാമില്‍ നിന്നുള്ള നീരൊഴുക്ക് കുറച്ചു. ഡാമിന്റെ നാലു ഷട്ടറുകള്‍ 30 സെന്റിമീറ്ററാക്കി താഴ്ത്തി. ഡാമിലെ ജലനിരപ്പ് കുറഞ്ഞ സാഹചര്യത്തിലാണ് നടപടി. ഡാമിലെ ജലനിരപ്പ് 112. 65 മീറ്റര്‍ ആയി കുറഞ്ഞു.
വാളയാര്‍ ഡാം ഇന്ന് തുറക്കും; മലമ്പുഴയില്‍ നിന്നുള്ള നീരൊഴുക്ക് കുറച്ചു
