മങ്കി പോക്‌സ് പരിശോധനക്കായി ആർടിപിസിആർ കിറ്റ് പുറത്തിറക്കി

മങ്കി പോക്‌സ് പരിശോധന ഇനി വേഗത്തിലാക്കാം. ആർ ടി പി സി ആർ കിറ്റ് പുറത്തിറക്കി ഇന്ത്യൻ കമ്പനി. തദ്ദേശീയമായി വികസിപ്പിക്കുന്ന ആദ്യത്തെ പരിശോധന കിറ്റാണ് ഇത്. ട്രാൻസാഷിയ ഏർബ മങ്കിപോക്സ് ആർ ടി പി സി ആർ കിറ്റ്& എന്നാണ് കിറ്റിന്റെ പേര്. ആന്ധ്ര പ്രദേശ് മെഡ് ടെക് സോണ് ആണ് കിറ്റ് പുറത്തിറക്കിയത്. ട്രാൻസാഷിയാ ബയോ മെഡിക്കൽസ് ആണ് കിറ്റ് വികസിപ്പിച്ചിരിക്കുന്നത്.