സൗദിയിൽ രണ്ട് കെട്ടിടങ്ങളിൽ വന്‍ അഗ്നിബാധ; കുടുങ്ങിക്കിടന്നവരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി

സൗദി അറേബ്യയുടെ വടക്കൻ അതിർത്തി മേഖലയിലെ അറാർ നഗരത്തിൽ കെട്ടിടങ്ങളിൽ അഗ്നിബാധ. അൽമുസാഅദിയ ഡിസ്ട്രിക്ടിനു സമീപത്തായി സ്ഥിതി ചെയ്യുന്ന രണ്ടു കെട്ടിടങ്ങളിൽ വൻ തീപിടുത്തമാണ് ഉണ്ടായത്. അതേസമയം സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കെട്ടിടങ്ങളിൽ കുടുങ്ങിക്കിടന്ന എട്ടു പേരെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം പുലർച്ചെ 1.32ന് ആണ് അഗ്നിബാധയെ കുറിച്ച് സിവിൽ ഡിഫൻസ് കൺട്രോൾ റൂമിൽ വിവരം ലഭിച്ചതെന്ന് ഉത്തര അതിർത്തി പ്രവിശ്യ സിവിൽ ഡിഫൻസ് വക്താവ് കേണൽ ഫഹദ് അൽ അനസി പറഞ്ഞു.