രാജ്യത്ത് ജിഎസ്ടി വരുമാനത്തിൽ വർദ്ധന; കളക്ഷൻ 28 ശതമാനം ഉയർന്നു

ചരക്കുകളുടെയും സേവനങ്ങളുടെയും നികുതി പിരിവിൽ ഓഗസ്റ്റിൽ വൻ വർദ്ധന. രാജ്യത്തെ ജിഎസ്ടി കളക്ഷൻ 28 ശതമാനം ഉയർന്ന് 1.43 ലക്ഷം കോടി രൂപയായി. കോവിഡ് മഹാമാരിക്ക് ശേഷം രാജ്യത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ്. 2022 ഓഗസ്റ്റിൽ നേടിയ മൊത്ത ജിഎസ്ടി വരുമാനം 1.43 ട്രില്യൺ ആണ്. അതിൽ സിജിഎസ്ടി 24,710 കോടി രൂപയും എസ്ജിഎസ്ടി 30,951 കോടി രൂപയും ഐജിഎസ്ടി 77,782 കോടി രൂപയുമാണ്. ചരക്കുകളുടെ ഇറക്കുമതിയിൽ നിന്ന് ഈടാക്കിയ 42,067 കോടി രൂപ ഉൾപ്പെടെ ഉൾപ്പടെയാണിത്.