രാജസ്ഥാനിലെ ഉദയ്പൂര്‍ പ്രതാപ് നഗറിലെ ശാഖയില്‍ മോഷണം നടന്നത്തിൽ പ്രതികരിച്ച് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ്. ഓഗസ്റ്റ് 29 തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷമാണ് പ്രതാപ് നഗര്‍ ശാഖയില്‍ മോഷണം നടന്നത്. സംഭവം നടന്ന ഉടന്‍ പൊലീസ് അധികാരികളെ വിവരം അറിയിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരുമായി മണപ്പുറം ഫിനാന്‍സ് പൂര്‍ണമായും സഹകരിക്കുന്നു. പ്രതികളെ ഉടന്‍ പിടികൂടുമെന്ന പൂര്‍ണ വിശ്വാസവുമുണ്ടെന്ന് മണപ്പുറം ഫിനാന്‍സ് വിശദീകരിച്ചു.
‘ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കും’; ഉദയ്പൂർ ശാഖയിലെ മോഷണത്തിൽ പ്രതികരിച്ച് മണപ്പുറം ഫിനാന്‍സ്
