താജ്മഹലിന്റെ പേര് മാറ്റണമെന്ന് ബിജെപി – Express Kerala

താജ്മഹലിന്റെ പേര് മാറ്റണമെന്ന ആവശ്യത്തിന്മേൽ ആഗ്ര മുനിസിപ്പല്‍ കോര്‍പറേഷനില്‍ നടന്ന ചര്‍ച്ച പരാജയം. ഇരു വിഭാഗങ്ങളും തമ്മില്‍ രൂക്ഷമായ വാക്കേറ്റമാണ് മുനിസിപ്പല്‍ കോര്‍പറേഷന്‍ യോഗത്തില്‍ നടന്നത്. തുടര്‍ന്ന് സഭ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചു.താജ്മഹലിന്റെ പേര് മാറ്റി ‘തേജോ മഹാലയ’ എന്നാക്കണമെന്നാണ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ യോഗത്തില്‍ ബിജെപിയുടെ ആവശ്യം. ബിജെപി കൗണ്‍സിലര്‍ ശോഭാറാം റാത്തോര്‍ ആണ് ഈ ആവശ്യം മുന്നോട്ട് വെച്ചത്.