സ്വവർഗ്ഗരതി നിയമം പിൻവലിക്കുമെന്ന് പ്രഖ്യാപിച്ച് സിം​ഗപ്പൂർ, സ്വാ​ഗതം ചെയ്ത് എൽജിബിടി പ്രവർത്തകർ

പുരുഷന്മാർക്കിടയിലെ സ്വവർഗ്ഗരതി നിരോധിക്കുന്ന നിയമം പിൻവലിക്കുകയും സ്വവർഗാനുരാഗം നിയമവിധേയമാക്കുകയും ചെയ്യുമെന്ന് സിംഗപ്പൂർ. വർഷങ്ങളോളം നീണ്ട ചർച്ചകൾക്ക് ശേഷമാണ് പ്രധാനമന്ത്രി ലീ സിയാൻ ലൂംഗിന്റെ ഈ ചരിത്ര പ്രഖ്യാപനം. “മനുഷ്യരാശിയുടെ വിജയം” എന്നാണ് സിംഗപ്പൂരിലെ എൽജിബിടി പ്രവർത്തകർ ഈ പ്രഖ്യാപനത്തെ വാഴ്ത്തിയത്.