ഇസ്രയേല്‍ ആക്രമണത്തില്‍ അഞ്ച് വയസുകാരിയടക്കം പതിനഞ്ച് മരണം; യുദ്ധം പ്രഖ്യാപിച്ച് പാലസ്തീന്‍ ജിഹാദി ഗ്രൂപ്പുകൾ

ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ പതിനഞ്ച് പേര്‍ കൊല്ലപ്പെടുകയും 40 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പാലസ്തീന്‍ അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരിൽ ഒരാൾ മുതിർന്ന ഇസ്ലാമിക പോരാളിയാണെന്നും മറ്റൊരാൾ അഞ്ച് വയസുള്ള ഒരു പെണ്‍കുട്ടിയുമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ ദിവസം അധിനിവേശ വെസ്റ്റ് ബാങ്കിൽ വച്ച് ഇസ്രയേല്‍ പൊലീസ് ഒരു മുതിർന്ന പോരാളിയെ അറസ്റ്റ് ചെയ്തതിനെത്തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുരാജ്യങ്ങള്‍ക്കിടയിലും സംഘര്‍ഷം ഉടലെടുത്തിരുന്നു