ഒരുദിവസം 4,000 പേർക്ക് എച്ച്‌ഐവി; ഞെട്ടിക്കുന്ന കണക്ക് നിരത്തി ഐക്യരാഷ്ട്രസഭ

ലോകത്തിൽ ഒരുദിവസം 4,000ത്തോളം ആളുകൾക്ക് എച്ച്‌ഐവി അണുബാധയുണ്ടാകുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭ. എച്ച്ഐവി പ്രതിരോധം മന്ദഗതിയിലാണെന്നും രോഗപ്രതിരോധവും ചികിത്സയും കൂടുതൽ കാര്യക്ഷമമാക്കണമെന്നും ഐക്യരാഷ്ട്രസഭ ട്വീറ്റിലൂടെ അഭ്യർത്ഥിച്ചു. യു.എന്നിന്‍റെ ഗ്ലോബൽ എച്ച്ഐവി റെസ്പോണ്‍സ് എന്ന പഠനത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുള്ളത്.