യു.എസ് പ്രസിഡന്റ് ജോ ബൈഡന് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. ശനിയാഴ്ചയാണ് ബൈഡന് കോവിഡ് സ്ഥിരീകരിച്ച വിവരം വൈറ്റ് ഹൗസ് ഡോക്ടര്‍ അറിയിച്ചത്. കോവിഡ് മുക്തനായതിന് പിന്നാലെയാണ് ബൈഡന് വീണ്ടും രോഗബാധ. ശനിയാഴ്ച രാവിലെ നടത്തിയ ആന്റിജന്‍ ടെസ്റ്റിലാണ് ബൈഡന് വീണ്ടും കോവിഡ് പോസിറ്റീവായത്. തുടര്‍ച്ചയായ നാല് ടെസ്റ്റുകളില്‍ നെഗറ്റീവായതിന് ശേഷമാണ് ബൈഡന് വീണ്ടും രോഗം സ്ഥിരീകരിക്കുന്നത്. ചൊവ്വാഴ്ചയാണ് ബൈഡന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവായത്.
ജോ ബൈഡന് വീണ്ടും കോവിഡ്
