ഇറാഖ്‌ പാർലമെന്റ് വീണ്ടും കൈയേറി പ്രതിഷേധം

ഇറാഖ്‌ പാർലമെന്റിലേക്ക്‌ വീണ്ടും ഇരച്ചുകയറി പ്രതിഷേധക്കാർ. ഒരാഴ്‌ചയ്‌ക്കിടെ ഇത്‌ രണ്ടാം തവണയാണ്‌ പ്രക്ഷോഭകർ പാർലമെന്റ്‌ മന്ദിരത്തിലേക്ക്‌ അതിക്രമിച്ചു കയറുന്നത്‌. ഷിയ നേതാവ് മുഖ്തദ അൽ സദ്റിന്റെ ആയിരക്കണക്കിന്‌ അനുയായികളാണ്‌ പ്രതിഷേധവുമായി പാർലമെന്റിലെത്തിയത്‌. മുൻ മന്ത്രി മുഹമ്മദ് ഷിയ അൽസുദാനിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിത്വത്തിനെതിരായാണ്‌ പ്രക്ഷോഭം. മുഹമ്മദ് ഷിയ അൽസുദാനി ഇറാൻ അനുകൂലിയാണെന്ന് ആരോപിച്ചാണ്‌ സമരം.