ഭൂകമ്പം: അഫ്ഗാന് സഹായവുമായി ഐക്യരാഷ്ട്രസഭ, രക്ഷാപ്രവ‍ര്‍ത്തനം ദുഷ്കരം

ഭൂകമ്പത്തിൽ തക‍ര്‍ന്ന അഫ്ഗാനിസ്ഥാനിൽ രക്ഷാപ്രവ‍ര്‍ത്തനത്തിന് സഹായവുമായി ഐക്യരാഷ്ട്രസഭ. മരുന്നും ഭക്ഷണവും ഭൂകമ്പബാധിതപ്രദേശത്ത് എത്തിച്ച് തുടങ്ങിയതായി ഐക്യരാഷ്ട്രസഭ വക്താവ് അറിയിച്ചു. അന്താരാഷ്ട്രസമൂഹത്തിന്റെ സഹായം താലിബാൻ ഭരണകൂടം തേടിയതിന് പിന്നാലെയാണ് നടപടി.