പ്രസിഡന്റിന് അനിയന്ത്രിതമായ അധികാരം നല്കിയ ഭരണഘടനയുടെ 20-ാം വകുപ്പ് റദ്ദാക്കുന്ന 21-ാം ഭേദഗതി ശ്രീലങ്കന്‍ മന്ത്രിസഭ അംഗീകരിച്ചു. പാര്‍ലമെന്റിനെ ശക്തിപ്പെടുത്തുന്ന 19-ാം ഭേദഗതി പിന്‍വലിച്ചതിന് ശേഷം പ്രസിഡന്റ് ഗോതബയ രാജപക്സെയ്ക്ക് അധികാരം നല്കുന്ന ഭരണഘടനയിലെ 20-ാം (എ) വകുപ്പാണ് 21-ാം ഭേദഗതിയിലൂടെ റദ്ദാക്കിയത്. ഭേദഗതി മന്ത്രിസഭയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കുകയും പാസാക്കുകയും ചെയ്തതായി വിനോദസഞ്ചാര വകുപ്പ് മന്ത്രി ഹരിന്‍ ഫെര്‍ണാടോ അറിയിച്ചു.
പ്രസിഡന്റിന്റെ അമിതാധികാരം റദ്ദാക്കി ശ്രീലങ്കന്‍ മന്ത്രിസഭ
