അമേരിക്കയിൽ വീണ്ടും വെടിവയ്പ്പ്: ഒരു മരണം, അക്രമി പിടിയിൽ

അമേരിക്കയിലെ അലബാമയിൽ പള്ളിയിലുണ്ടായ വെടിവയ്പ്പിൽ ഒരു മരണം. രണ്ടുപേർക്ക് പരിക്കേറ്റു. സെന്റ് സ്റ്റീഫൻസ് എപിസ്കോപൽ ചർച്ചിലാണ് വെടിവയ്പ്പ് നടന്നത്. പള്ളിയിലെത്തിയ അക്രമി വിശ്വാസികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അക്രമിയെ പിടികൂടിയിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.