ഉ​ത്ത​ര​കൊ​റി​യ വീ​ണ്ടും മി​സൈ​ൽ പ​രീ​ക്ഷി​ച്ചു

ഉ​ത്ത​ര​കൊ​റി​യ വീ​ണ്ടും മി​സൈ​ൽ പ​രീ​ക്ഷി​ച്ചു. ട്രെ​യി​നി​ൽ​നി​ന്നും വി​ക്ഷേ​പി​ക്കാ​വു​ന്ന മി​സൈ​ലാ​ണ് പ​രീ​ക്ഷി​ച്ച​ത്. ഒ​രു മാ​സ​ത്തി​നി​ടെ ഇ​ത് മൂ​ന്നാ​മ​ത്തെ മി​സൈ​ൽ പ​രീ​ക്ഷ​ണ​മാ​ണ്. ഹ്ര​സ്വ​ദൂ​ര ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ളാ​ണ് പ​രീ​ക്ഷി​ച്ച​തെ​ന്ന് ദ​ക്ഷി​ണ​കൊ​റി​യ സം​യു​ക്ത സേ​നാ മേ​ധാ​വി പ​റ​ഞ്ഞു.