ജോക്കോവിച്ചിന്റെ വിസ വീണ്ടും റദ്ദാക്കി; മൂന്നു വര്‍ഷം ഓസ്‌ട്രേലിയയില്‍ പ്രവേശിക്കുന്നതിന് വിലക്ക്

സെർബിയയുടെ ലോക ഒന്നാം ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന്റെ വിസ വീണ്ടും റദ്ദാക്കി ഓസ്ട്രേലിയ. മൂന്നു വർഷത്തേക്ക് ഓസ്ട്രേലിയയിൽ പ്രവേശിക്കുന്നത് താരത്തിന് വിലക്കുമേർപ്പെടുത്തി. കോടതി വിധിയുടെ പിൻബലത്തിൽ ഓസ്ട്രേലിയയിൽ തുടരുന്ന ജോക്കോവിച്ചിന്റെ വിസ കുടിയേറ്റ വകുപ്പ് മന്ത്രിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് റദ്ദാക്കുകയായിരുന്നു.