കര്‍ശന നിയന്ത്രണങ്ങള്‍; ചൈനയില്‍ കൊവിഡ് രോഗികളെ മെറ്റല്‍ ബോക്‌സുകളില്‍ പൂട്ടിയിടുന്നു

കോവിഡ് സ്ഥിരീകരിച്ചവരെ ഇരുമ്പ് കൊണ്ട് നിര്‍മിച്ച കണ്ടയിനര്‍ മുറികളില്‍ അടക്കുകയാണ് ചെയ്യുന്നത്. ഒരു കട്ടിലും ശുചിമുറിയും മാത്രമുള്ള ഇടുങ്ങിയ മുറികളിലേക്ക് രോഗികളെ ബസുകളില്‍ കൊണ്ടുവരുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. കോവിഡ് സ്ഥിരീകരിച്ച പതിനായിരക്കണക്കിന് ആളുകള്‍ ഇരുമ്പ് മുറികളില്‍ കഴിയുന്നുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വീടുകളിലോ മറ്റു കെട്ടിട സമുച്ചയങ്ങളിലോ ത്മസിക്കുന്നവരില്‍ ആര്‍ക്കെങ്കിലും കോവിഡ് സ്ഥിരീകരിച്ചാല്‍ ബാക്കിയുള്ളവരെ മുഴുവന്‍ തടവിലാക്കുന്ന രീതിയാണ് ചൈന സ്വീകരിക്കുന്നത്.