പ​ന്നി​യു​ടെ ഹൃ​ദ​യം മ​നു​ഷ്യ​നി​ൽ; വൈ​ദ്യ​ശാ​സ്ത്ര​ലോ​ക​ത്ത് ച​രി​ത്ര നേ​ട്ടം

അ​വ​യ​വ​മാ​റ്റ ശ​സ്ത്ര​ക്രി​യാ രം​ഗ​ത്ത് വി​പ്ല​വം സൃ​ഷ്ടി​ച്ച് അ​മേ​രി​ക്ക​ന്‍ ഡോ​ക്ട​ര്‍​മാ​ർ. ലോ​ക​ത്ത് ആ​ദ്യ​മാ​യി പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ മ​നു​ഷ്യ​നി​ല്‍ പ​ന്നി​യു​ടെ ഹൃ​ദ​യം മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി. അ​മേ​രി​ക്ക​യി​ലെ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് മേ​രി​ലാ​ൻ​ഡ് മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ലാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. ഹൃ​ദ്രോ​ഗി​യാ​യ ഡേ​വി​ഡ് ബെ​ന്ന​റ്റ് എ​ന്ന 57കാ​ര​നി​ലാ​യി​രു​ന്നു പ​രീ​ക്ഷ​ണം. പ​ന്നി​യു​ടെ ഹൃ​ദ​യ​ത്തി​ൽ ജ​നി​ത​ക​മാ​റ്റം വ​രു​ത്തി​യാ​ണ് മ​നു​ഷ്യ​നി​ല്‍ സ്ഥാ​പി​ച്ച​ത്. മൂ​ന്നു ദി​വ​സ​ത്തേ​ക്കാ​യി​രു​ന്നു ഈ ​പ​രീ​ക്ഷ​ണം.