ബോട്ടുകളുടെ മുകളിലേക്ക് പാറ ഇടിഞ്ഞു വീണു; അഞ്ച് മരണം

വിനോദസഞ്ചാരികള്‍ യാത്രചെയ്ത ബോട്ടുകള്‍ക്ക് മുകളിലേക്ക് പാറ അടര്‍ന്ന് വീണ് അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. 20 പേരെ കാണാതായി. 32 പേര്‍ക്ക് പരിക്കേറ്റു. ബ്രസീലിലാണ് സംഭവം. ശനിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. കാപ്പിറ്റോലിയോ മേഖലയിലെ വിനോദസഞ്ചാര കേന്ദ്രമായ ഫര്‍ണാസ് തടാകത്തിലാണ് ദുരന്തം സംഭവിച്ചത്. മലയിടുക്കില്‍ നിന്നും പാറകൾ അടർന്ന് ബോട്ടുകളുടെ മുകളിലേക്ക് വീഴുകയായിരുന്നു.