ചൈനയില്‍ കല്‍ക്കരി വില കുതിച്ചുയരുന്നു, ഖനനം നിര്‍ത്തിവെച്ചു

ചൈനയിലെ പവര്‍ പ്ലാന്റുകളില്‍ ഉപയോഗിക്കുന്ന കല്‍ക്കരിയുടെ വില റെക്കോര്‍ഡ് ഉയരത്തിലെത്തി. മെട്രിക് ടണ്ണിന് 1408 യുവാനാണ് ഇപ്പൊഴത്തെ വില. രാജ്യത്തെ പ്രധാന ഖനന മേഖലയില്‍ പ്രളയം ബാധിച്ചിരിക്കുകയാണ്. ജൂലൈയില്‍ ഖനന മേഖലയായ ഹെനാനില്‍ റെക്കോര്‍ഡ് വെള്ളപ്പൊക്കമുണ്ടായതിന് ശേഷം രാജ്യത്തെ ഏറ്റവും വലിയ കല്‍ക്കരി ഉത്പാദക പ്രവിശ്യയായ ഷാന്‍ക്സിയില്‍ കഴിഞ്ഞ ദിവസങ്ങളിലും കനത്ത മഴ പെയ്തു.