റഷ്യയില്‍ ചെറുവിമാനം തകര്‍ന്നുവീണ് 16 പേര്‍ മരിച്ചു

റഷ്യയിൽ പാരച്യൂട്ട് അഭ്യാസികളുമായി പോയ ചെറുവിമാനം തകർന്നുവീണ് 16 പേർ മരിച്ചു. ടട്ടർസ്റ്റാനിലെ മെൻസെലിൻസ്ക് നഗരത്തിന് സമീപമാണ് വിമാനം തകർന്നു വീണതെന്ന് അധികൃതരെ ഉദ്ധരിച്ച് ആർഐഎ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. എൽ 410 വിമാനമാണ് പ്രദേശിക സമയം രാവിലെ 9.23 ന് തകർന്നുവീണത്. 23 പേർ വിമാനത്തിൽ ഉണ്ടായിരുന്നു. തകർന്ന വിമാനത്തിന്റെ അവശിഷ്ടങ്ങൾക്ക് ഇടയിൽനിന്ന് ഏഴുപേരെ രക്ഷപ്പെടുത്തി. 16 പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.