പാകിസ്താനിൽ ഭൂചലനം; 20 മരണം,200ലേറെ പേര്‍ക്ക് പരിക്ക്

തെക്കൻ പാകിസ്താനിലുണ്ടായ ഭൂചലനത്തിൽ 20 പേർ മരിച്ചു. 200 പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലർച്ചെ 3.30ഓടെയാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിൽ 5.7 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തിൽ നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നിട്ടുണ്ട്. മേഖലയില്‍ വ്യാപക നാശനഷ്ടമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. പര്‍വത നഗരമായ ഹര്‍നായിലാണ് ഭൂചലനം ഏറ്റവും കൂടുതല്‍ ആഘാതം സൃഷ്ടിച്ചത്.