വാർത്താ വിനിമയ മന്ത്രാലയത്തിന്‍റെ ട്വിറ്റർ അക്കൗണ്ട്​ ഹാക്ക്​ ചെയ്തു

കേന്ദ്ര വാർത്താ വിനിമയ വിതരണ മന്ത്രാലയത്തിന്‍റെ ട്വിറ്റർ അക്കൗണ്ട്​ ഹാക്ക്​ ചെയ്ത നിലയിൽ. അക്കൗണ്ടിന്‍റെ പേര്​ ‘ഇലോൺ മസ്ക്​’ എന്നാക്കുകയും ‘ഗ്രേറ്റ്​ ജോബ്​’ എന്ന ട്വീറ്റ്​ പങ്കുവെക്കുകയും ചെയ്തു. ബുധനാഴ്ച രാവിലെയാണ്​ സംഭവം. മിനിട്ടുകൾക്കകം അക്കൗണ്ട്​ പുനസ്ഥാപിച്ചതായി വാർത്താവിതരണ മന്ത്രാലയം ട്വീറ്റ്​ചെയ്തു. പ്രൊഫൈൽ ചിത്രം പുനസ്ഥാപിക്കുകയും ട്വീറ്റുകൾ ഡിലീറ്റ്​ ചെയ്യുകയും ചെയ്തു. ഹാക്കർമാർ ചില വ്യാജ ലിങ്കുകളും അക്കൗണ്ടിൽ പങ്കുവെച്ചിരുന്നു. ഇവയും ഡിലീറ്റ്​ ചെയ്തു.