653 കോടി രൂപയുടെ ഡ്യൂട്ടി വെട്ടിപ്പ്; ഷാവോമിക്കെതിരെ റവന്യൂ ഇന്റലിജന്‍സ് നോട്ടീസ്

മൊബൈല്‍ ഫോണ്‍ നിര്‍മാതക്കളായ ഷാവോമിയ്‌ക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ് പുറത്തിറക്കി റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ്. 653 കോടി രൂപയുടെ കസ്റ്റംസ് ഡ്യൂട്ടി വെട്ടിപ്പ് കണ്ടെത്തിയതുമായി ബന്ധപ്പെട്ട് മൂന്ന് നോട്ടീസുകളാണ് ഡിആര്‍ഐ പുറത്തിറക്കിയിരിക്കുന്നത്. 2017 മുതല്‍ 2020 വരെയുള്ള കാലങ്ങളിലാണ് ഈ ഡ്യൂട്ടി വെട്ടിപ്പ് നടന്നിരിക്കുന്നത്. ഇന്ത്യയിലെ കരാര്‍ നിര്‍മാതാക്കളും ഇതിന് കൂട്ടുനിന്നതായി റവന്യൂ ഇന്റലിജന്‍സ് പറയുന്നു.